പൂഞ്ഞാർ: എസ്.എൻ.ഡി.പി. യോഗം ബ്രാഞ്ച് 108 നേതൃത്വത്തിൽ പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം നവംബർ 15 ഞായറാഴ്ച നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.
രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ഗുരുപൂജ, 8ന് ഷഷ്ഠി പൂജയും നാമജപവും നടക്കും. രാവിലെ 10ന് പൂഞ്ഞാർ പള്ളിക്കുന്നേൽ ഭഗവതി ക്ഷേത്രത്തിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇളനീർ ഘോഷയാത്ര ആരംഭിക്കും.
തുടർന്ന് ക്ഷേത്രത്തിൽ ഇളനീർ അഭിഷേകം, കലശപൂജ, കലശാഭിഷേകം, വിശേഷാൽ പൂജകൾ, ഉച്ചപൂജ, എന്നിവ നടക്കും. ഭക്തജനങ്ങൾക്കായി അമൃതഭോജനവും ഒരുക്കിയിട്ടുണ്ട്.
നവംബർ 17 മുതൽ ഡിസംബർ 27 വരെ ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവവും പൂജകളും ഭജനയും നടത്തും. മണ്ഡലകാലത്ത് ഒരു നേരപൂജയും ഭജനയും നടത്തുന്നതിന് 1,500 രൂപയും ത്രികാലപൂജയും ഭജനയും നടത്തുന്നതിന് 2,500 രൂപയുമാണ് വഴിപാട് നിരക്ക്. ബുക്കിങ്ങിനും വിവരങ്ങൾക്കും സെക്രട്ടറി എം.ആർ. ദിലീപിനെ (9961815190) ബന്ധപ്പെടണം.





