Erattupetta

ആത്മീയ ചൂഷണം. കരുതിയിരിക്കുക : ഇസുദ്ദീൻ കാമിൽ സഖാഫി

കോട്ടയം: സൂഫിസത്തിന്റെ പേരിൽ ഇസ്‌ലാം മതത്ത്തിന്റെ ആശയങ്ങളെയും ആരാധന കർമങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയും, ഇതിന്റെ പേരിൽ ജനങ്ങളെ മതനിരാസത്തിൽ എത്തിക്കുകയും, ചൂഷണം ചെയ്ത് മുതലെടുക്കുന്ന പ്രവണ വർദ്ധിച്ച് വരുകയാണന്നും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് മതവുമായോ മത ചിഹ്നങ്ങളുമായോ യാതൊരുവിധ ബന്ധങ്ങളും ഇല്ലാത്ത ചിലരാണന്നും വിശ്വാസികൾ ഇവരെ കരുതി ഇരിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ മെമ്പർ എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു.

മതം മനുഷ്യനൻമക്കാണന്നും തീവ്രവാദവും ഭീകരവാദവും മതത്തിന് അന്യമാണന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കുമാരനല്ലൂർ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന മുൻതദൽ ഉലമ സമസ്ത ജില്ലാ ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എ എം അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം ജില്ലാ ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറ പ്രാർത്ഥന നിർവഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി പിഎം അനസ് മദനി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

വിവിധ സെഷനുകളിലായി നടന്ന രണ്ട് പഠന ക്ലാസുകളിൽ”ആധുനിക കാലത്തെ കർമ്മ ശാസ്ത്ര ജീവിതം”,എ ഐ യുഗത്തിലെ മതപ്രബോധനം എന്നീ വിഷയങ്ങളിൽ കേന്ദ്ര മുശാവറ അംഗങ്ങളായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ ഹസ്സൻ ബാഖവി പല്ലാർ, എച്ച് ഇസ്സുദ്ദീൻ സഖാഫി കൊല്ലം എന്നിവർ നേതൃത്വം നൽകി.

സമസ്ത സെന്റിനറി സമ്മേളനത്തിൽ സ്ഥിര അംഗങ്ങളായി പേര് രജിസ്റ്റർ ചെയ്യപ്പെട്ട 50 ഓളം പ്രതിനിധികൾക്കുള്ള പ്രീ സിറ്റിങ്ങും നടന്നു. ജില്ലയിലെ വിവിധ സോണുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 അംഗങ്ങൾ ക്യാമ്പിൽ സംബന്ധിച്ചു.

സ്വാതന്ത്ര്യലദ്ധിക്കുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും നിർണായകമായ സാമൂഹിക രേഖപ്പെടുത്തൽ ആയേക്കാവുന്ന ജാതി സെൻസസിന്റെ 40 ഇന മാതൃകാ ചോദ്യാവലിയിൽ എസ് ടി വിവരങ്ങൾക്ക് ശേഷം ജാതി എന്ന് മാത്രം രേഖപ്പെടുത്തി സസ്ഥാനങ്ങൾ ഭരണഘടനാപരമായി അംഗീകരിച്ചിട്ടുള്ള ഒ ബി സി ലിസ്റ്റിനെ പൂർണമായും അവഗണിച്ചതും, വോട്ടർ പട്ടികയിൽ നിന്നും 14 കോടിയോളം പൗരന്മാരെ വെട്ടി നീകിയതും പുനഃ പരിശോധിക്കണമെന്നും കേന്ദ്ര സർക്കാരിനോട് യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ എം എ ഷാജി, അനീഷ് സംക്രാന്തി, ഹാരിസ് സഖാഫി, സഅദ് അൽ ഖാസിമി, സംസാരിച്ചു.

തുടർന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ 2026-29 ലേക്കുള്ള കോട്ടയം ജില്ലാ ഭാരവാഹികളായി കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി (പ്രസിഡന്റ്‌),എ എം അബ്ദുൽ അസീസ് സഖാഫി (ജനറൽ സെക്രട്ടറി)
എ കെ അബ്ദുറഹ്‌മാൻ മുസ്‌ലിയാർ (ഫിനാൻസ് സെക്രട്ടറി), അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ അപ്പഞ്ചിറ,
പിഎം അനസ് മദനി ഈരാറ്റുപേട്ട, സുലൈമാൻ സഅദി എന്തയാർ എന്നിവർ വൈസ് പ്രസിഡന്റ്മാരായും,
അബ്ദുസ്സലീം സഖാഫി,അൻവർ മദനി സിയാദ് അഹ്സനി ജോയിന്റ് സെക്രട്ടറിമാരായും പുനഃസംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *