Kottayam

കുമാരനല്ലൂരിൽ വീട്ടിൽനിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കുമാരനല്ലൂരിൽ വീട്ടിൽനിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജി (26) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് നിമിഷയെ വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഇന്ന് രാവിലെ ഏഴോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാസേനാ സംഘം മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *