മല്ലികശ്ശേരി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സെന്റ് ഡൊമിനിക്സ് യു.പി.എസ്. മല്ലികശ്ശേരിയിൽ പഴയകാല കാർഷിക ഉപകരണങ്ങളുടെയും പുരാതന ഗൃഹോപകരണങ്ങളുടെയും നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളുടെയും പ്രദർശനം സംഘടിപ്പിച്ചു.
‘പഴമയുടെ കലവറ’ എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനം പാലാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ജോസ് വടക്കേക്കുറ്റ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന CMC, പഞ്ചായത്ത് മെമ്പർ ശ്രീ. ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പഴയകാലത്ത് കൃഷിക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും അടുത്തറിയാൻ പ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരമൊരുക്കി.
പഴയകാല ജീവിതരീതികളെയും കാർഷിക സംസ്കാരത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പ്രദർശനത്തിൽ പങ്കെടുത്തു.





