ഈരാറ്റുപേട്ട: എസ്.ഐ.ഒ നടക്കൽ യൂണിറ്റ് സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കൽ ഹുദാ ജംഗ്ഷനിൽ നടക്കും.എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് സമ്മേളനം ഉദ്ഘാടനം നിർവഹിക്കും.
പ്രഭാഷകനും വാഗ്മിയുമായ എസ്.എം സൈനുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അവിനാഷ് മൂസ . എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് മുക്താർ നജീബ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
യൂണിറ്റ് സമ്മേളനത്തിനു മുന്നോടിയായി നടക്കൽ ടൗണിൽ വിദ്യാർത്ഥി റാലി സംഘടിപ്പിക്കുമെന്ന് സമ്മേളന കൺവീനർ തൻസീർ ഷെരീഫ് അറിയിച്ചു.





