പാലാ: പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ വാങ്ങുന്നതിന് 90 ലക്ഷം രൂപാ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചതായി മാണി സി. കാപ്പന് എംഎല്‍എ. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് നല്‍കിയെന്നും എംഎൽഎ വ്യക്തമാക്കി.
2026-27 സാമ്പത്തിക വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും പരമാവധി മൂന്ന് ബസുകള്‍ വാങ്ങുന്നതിന് ഫണ്ട് നല്‍കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പണം അനുവദിക്കുന്നത്. പാലാ ഡിപ്പോയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് ജനോപകാരപ്രദമായ ബസ് റൂട്ടുകള്‍ ആരംഭിക്കുന്നതിനായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. ഗതാഗതമന്ത്രി സി.പി. ജോണുമായി കൂടിയാലോചനകള്‍ നടത്തി ഡിപ്പോയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.





