General

നരിയങ്ങാനം സെന്റ് മേരി മഗ്ദലൻ യു.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ഒക്ടോബർ 12ന്

നരിയങ്ങാനം: സെന്റ് മേരി മഗ്ദലൻസ് യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ഡിജിറ്റൽ പഠനസാധ്യതകൾ വിപുലീകരിക്കുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം 2026 ഒക്ടോബർ 12 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.

സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യുവിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ. ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിക്കും. വാർഡ് മെമ്പർ ജോയ് ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബിൻ ജോർജ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. കൈറ്റ് മാസ്റ്റർ ട്രെയിനർ സെബിൻ സെബാസ്റ്റ്യൻ ഡിജിറ്റൽ സ്ക്വയറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഡിജിറ്റൽ പഠനത്തിന്റെ സാധ്യതകളെക്കുറിച്ചും വിശദീകരിക്കും.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കുക, വിദ്യാർഥികളിൽ ഡിജിറ്റൽ സാക്ഷരത വളർത്തുക, പഠനപ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

“ഒരുമിച്ച് മുന്നോട്ട്, മികച്ചൊരു നാളേക്കായി” എന്ന ആശയത്തിലൂടെ വിദ്യാർഥികൾക്ക് പഠിക്കാനും വളരാനും മികവു തെളിയിക്കാനുമുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് സ്കൂൾ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *