Poonjar

രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപയ്ക്കെതിരെ പൂഞ്ഞാർ ടൗണിൽ പ്രേതിഷേധ പ്രകടനം നടത്തി

പൂഞ്ഞാർ: ജനാധിപത്യത്തെയും വോട്ടവകാശത്തെയും ആട്ടിമറിക്കുന്ന നരേന്ദ്ര മോഡി സർക്കാരിനെതിരെ സമരം ചെയ്ത ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപയ്ക്കെതിരെ പൂഞ്ഞാർ ടൗണിൽ പ്രേതിഷേധ പ്രകടനം നടത്തി.

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ്, ഡിസിസി മെമ്പർമാരായ ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോളിച്ചൻ വലിയപറമ്പിൽ, സജി കൊട്ടാരം, സണ്ണി കല്ലറ്റ്, ബേബി അലക്സ്‌, ജോഷി പള്ളിപ്പറമ്പിൽ, P G ജനാർദ്ദനൻ, C K കുട്ടപ്പൻ, ജോർജ് കുന്നേൽ, മധു പൂതകുഴി, ജോയി കല്ലറ്റ്, ജെയിംസ് മോൻ വള്ളിയാംതടം, മാത്യു തുരുത്തേൽ, ജോസ് ഇളം തുരുത്തി, സുഭാഷ് കൈപ്പള്ളി, അനീഷ് കീച്ചേരി, ജോബി തടത്തിൽ, ജോജോ വാളിപ്ലാക്കൽ, സാജൻ വാഴയിൽ, ഔസപ്പച്ചൻ മടികാങ്കൽ, സന്തോഷ്‌ മുരിങ്ങപ്പുറം, അനീഷ് ഇളംതുരുത്തി, ജ്യോതിഷ് ദാസ്, റിൻസ് ആലപ്പാട്ട്, കുഞ്ഞ് ഒഴങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *