Ramapuram

പഞ്ചദിന സഹവാസ ക്യാമ്പ് ‘ഗ്രാമിക’ ക്ക് അട്ടപ്പാടിയിൽ തുടക്കമായി

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന പഞ്ചദിന സഹവാസ ക്യാമ്പിന് പാലക്കാട്‌ അട്ടപ്പാടിയിൽ തുടക്കമായി. ക്യാമ്പിൽ അട്ടപ്പാടിയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തെ അടുത്തറിയുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടുന്നതിനുമുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു സിറിയക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒസത്തിയൂർ ഊരിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒസത്തിയൂർ ഊരുമൂപ്പൻ ശ്രീ. അയവദൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ സൈമൺ ബാബു , അട്ടപ്പാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ (ASSO) ഡയറക്ടർ റവ. ഫാ. പോൾ പാറയിൽ CMI, അസിസ്റ്റന്റ് പ്രൊഫസർ ഐഡ ഇമ്മാനുവൽ വിദ്യാർത്ഥി പ്രതിനിധികളായ സാൽജ പി. സാബു, അനന്ദു കെ.ജി എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിന്റെ ഭാഗമായി ഒക്ടോബർ 3 ശനിയാഴ്ച ഒസത്തിയൂർ അങ്കണവാടിയിൽ സൗജന്യ നേത്ര പരിശോധനയും പ്രാഥമിക ആരോഗ്യ പരിശോധനയും മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *