അയർക്കുന്നം : കേരളാ കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞിയുടെ അദ്ധ്യക്ഷതയിൽ പാർട്ടി സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്,ഉന്നതാധികാരസമിതി അംഗം സാബു ഒഴുങ്ങാലിൽ, സന്തോഷ് കാവുകാട്ട്,എ സി ബേബിച്ചൻ, ജോയി കെ.മാത്യു, ജെ സി തറയിൽ, കുരുവിള മാമൻ,കെ.എസ്.ചെറിയാൻ, സിബി കൊച്ചുപുര,കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അശ്വിൻ പടിഞ്ഞാറേക്കര, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.





