ഈരാറ്റുപേട്ട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ദുരുപയോഗം ചെയ്തു ബിജെപിക്ക് ഭരണം ഉറപ്പിക്കുന്നതിന് അധികാര സ്ഥാനത്തിരുന്ന് വഴിവിട്ട സഹായം ചെയ്യുന്ന ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നിർദ്ദേശാനുസരണം ബിജെപിയുടെ താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന തരംതാണ പണിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അൻസാരി ഈലക്കയം പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡൻ്റ നജീബ് പാറനാനീ, സെക്രട്ടറി യാസിർ കാരയ്ക്കാട്, ജോ:സെക്രട്ടറി ഇസ്മായിൽ കീഴേടം ,ഖജാൻജി സുബൈർ വെള്ളാപള്ളിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് അൻസാരി ഈലക്കയം സെക്രട്ടറി എസ്.എം. ഷാഹിദ്, അൻവർ സാദിഖ്, സഫീർമാടംതോട്ടിൽ, എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃതം നൽകി.





