Aruvithura

അരുവിത്തുറ കോളേജിൽ ആർട്ട് ഹൗസ് തുറന്നു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷൻ ഓറിയോൾ 2026 ന്റെയും ആർട്ട്‌ ഹൗസിന്റെയും ഉദ്ഘാടനം ഉഴവൂർ സെന്റ് സ്‌റ്റീഫൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ നവിത എലിസബേത്‌ ജോസ് നിർവഹിച്ചു.

ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം പുറത്തിറക്കിയ ന്യൂസ് ലെറ്റർ പെഗാസിസ് പേപ്പേഴ്സിന്റെ പ്രകാശനകർമ്മം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ഇംഗ്ലീഷ് അസോസിയേഷൻ അവതരിപ്പിച്ച ലഘുനാടകം ഗിഫ്റ്റ് ഓഫ് ദ മെജയ് പ്രദർശനവും നടന്നു.

ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, അസോസിയേഷൻ ഇൻ ചാർജ് ഡോ സിനി ജേക്കബ്, ആർട്ട്‌. ഹൗസ് കോഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *