Erattupetta

യങ് ഡമോക്രാറ്റ്‌സ് ; യൂത്ത് കൗണ്‍സില്‍ നാളെ

ഈരാറ്റുപേട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി പി.ഐ) യുടെ യുവജന വിഭാഗമായ യങ് ഡമോക്രാറ്റ്‌സ് പൂഞ്ഞാര്‍ വെസ്റ്റ് അസംബ്ലി യൂത്ത് കൗണ്‍സില്‍ നാളെ ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തില്‍ നടത്തും ഉച്ചകഴിഞ്ഞ് 2.30 ജില്ലാ ജോയിന്റ് കണ്‍വീനര്‍ സഹദ് സല്‍മാന്‍ പതാക ഉയര്‍ത്തുന്നത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും, എസ്ഡിപിഐ പൂഞ്ഞാര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കണ്‍വീനര്‍ എം എം താഹില്‍ മുഖ്യഅഥിതിയായി പങ്കെടുക്കും യങ് ജില്ലാ ഭാരവാഹികളായ സെമീമ വി എസ്, അഡ്വ. സി.പി. അജ്മല്‍, എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ യാസര്‍ കാരയ്ക്കാട്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം പ്രസിഡൻ്റ്നസീറ സുബൈര്‍, അമീന നൗഫല്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അന്‍സാരി ഈലക്കയം തുടങ്ങിയര്‍ പങ്കെടുക്കുന്നു.

തിഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികൾക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഈരാറ്റുപേട്ട നഗരത്തില്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടി എസ് എം ഷാഹിദ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *