ഈരാറ്റുപേട്ട: പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം പിൻവലിക്കുക മലയോര മേഖലയിലെ പട്ടയപ്രശ്നത്തിൽ കേന്ദ്രം നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ കർഷകമാർച്ചും പ്രതിഷേധ ധർണയും നടത്തി.
എഐകെഎസ് സംസ്ഥാന സെക്രട്ടറി ഇ.എൻ. ദാസപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. സുനിൽ, ബാബു കെ. ജോർജ്, എം.ജി. ശേഖരൻ, ഇ.കെ. മുജീബ്, ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, കെ. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.





