Pala

പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം ;സെപ്റ്റംബർ 14ന്

പാലാ: പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 14ന് അഭിമുഖം നടത്തും. ഫാർമസിസ്റ്റ് അഭിമുഖം രാവിലെ 11നാണ്. യോഗ്യത: കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ള ബി ഫാം/ ഡി. ഫാം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും.

യോഗ്യത: ബിരുദം/പ്ലസ് ടു, ഡി.സി.എ/പി.ജി.ഡി.ഡി.എ, അപേക്ഷയും അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 04822 215154.

Leave a Reply

Your email address will not be published. Required fields are marked *