ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ടയിൽ വെള്ളൂപ്പറമ്പിൽ ടൈംസ് സ്ഥാപനം നടത്തുന്ന താഹിർ എന്ന വ്യക്തിക്ക് നഷ്ടപ്പെട്ട സ്വർണ്ണം ലഭിക്കുന്നത്. ഉടനെ തന്നെ വാർത്ത നൽകുകയും ഉടമ നേരിൽ എത്തി അടയാളം പറയുകയും സ്വർണം കൈമാറുകയും ചെയ്തു.
പനച്ചികപ്പാറ ഞോണ്ടിമാക്കൽ ലിൻ്റോ ജോർജിൻ്റേത് ആയിരുന്നു നഷ്ടപ്പെട്ട സ്വർണ്ണം. ഇത്രയും ഉയർന്ന വിലയുള്ള സമയത്തും അന്യൻ്റെ മുതൽ കൈവശം വെക്കാതെ അത് തിരികെ ഏൽപ്പിച്ചത് തികച്ചും മാതൃകാപരമാണ്.





