Erattupetta

സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാൽനടജാഥയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ​കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ- നയങ്ങൾക്കെതിരെ സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാൽനടജാഥയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ.

പൂഞ്ഞാർ മണ്ഡലം പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സമര സഖാക്കൾക്ക് യാത്രയയപ്പും, പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയവർക്ക് ആദരവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28ന് വെള്ളിയാഴ്ച വൈകിട്ട് 4pm സെൻട്രൽ ജംഗ്ഷനിൽ . മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വക്കറ്റ് വിഎസ് സുനിൽകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്യും.

​സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിൽ, എ ഐ വൈ എഫ് കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ജില്ലാ കമ്മിറ്റി അംഗം മിനിമോൾ ബിജു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ.എസ് രാജു, തീക്കോയി ലോക്കൽ സെക്രട്ടറി വിനോദ് ജോസഫ്, മണ്ഡലം കമ്മിറ്റി അംഗം കെഎസ് നൗഷാദ്, തലപ്പുലം ലോക്കൽ കമ്മറ്റി അംഗം വി കെ പ്രകാശ്, മൂന്നിലവ് ലോക്കൽ കമ്മിറ്റി അംഗം എ വി ജോർജ് തുടങ്ങിയ സഖാക്കളാണ് ഡൽഹിയിലെ സമരത്തിന് ശനിയാഴ്ച പുറപ്പെടുന്നത്. ജില്ലയിൽ നിന്നും 100 സഖാക്കളാണ് തീരുമാനിച്ചിട്ടുള്ളത്.

​ചടങ്ങിൽ സമരഭടന്മാർക്ക് യാത്രയയപ്പും സംഘടിപ്പിക്കും. സിപിഐ മുൻകൂർ ബുക്ക് ചെയ്തിരുന്ന ട്രെയിൻ കേന്ദ്രസർക്കാർ സമരത്തെ ഭയന്ന് റദ്ദ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നുള്ള സഖാക്കൾക്ക് യാത്രാ ബുദ്ധിമുട്ടുകൾ ഏറെ വന്നിട്ടുണ്ട്. സിപിഐ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു K ജോർജ്, എംജി ശേഖരൻ, ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ് തുടങ്ങിയ സഖാക്കൾ പൊതുസമ്മേളനത്തിൽപങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *