ഈരാറ്റുപേട്ട: നടക്കൽ അമാൻ ജുമാ മസ്ജിദിന് എതിർവശമുള്ള കടയുടെ മുൻപിൽ അപകടാവസ്ഥയിൽ നിന്ന ബദാം മരം വെട്ടിമാറ്റി ടീം റെസ്ക്യൂ ഫോഴ്സ് മാതൃകയായി. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട മുനിസിപ്പൽ പതിനാലാം ഡിവിഷൻ കൗൺസിലർ അമീൻ പിട്ടേൽ ടീം റെസ്ക്യൂ ഫോഴ്സ് ഓഫീസുമായി ബന്ധപ്പെട്ട് മരം ഉയർത്തുന്ന ഭീഷണി ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
വിഷയം അടിയന്തരമായി ചർച്ച ചെയ്ത സംഘടന, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മരം വെട്ടിമാറ്റി നൽകാമെന്ന് ഉറപ്പുനൽകി. ഇന്ന് രാവിലെ ടീം റെസ്ക്യൂ ഫോഴ്സിന്റെ 22-ഓളം സന്നദ്ധ പ്രവർത്തകർ ഒന്നിച്ച് അണിനിരന്നാണ് മരം സുരക്ഷിതമായി വെട്ടിമാറ്റിയത്. ജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായ മരം നീക്കം ചെയ്തതോടെ വലിയൊരു അപകടസാധ്യതയാണ് ഒഴിവായത്.
ടീം റെസ്ക്യൂ ഫോഴ്സ് രക്ഷാധികാരി പി. എം. അബ്ദുൽ ഖാദർ, പ്രസിഡന്റ് നൗഷാദ് വെള്ളുപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, വൈസ് പ്രസിഡന്റ് ജോർജുകുട്ടി, ജോയിന്റ് സെക്രട്ടറി നിയാസ് അണ്ണാമലപറമ്പിൽ, ട്രഷറർ മുഹമ്മദ് യാസർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് സേവനപ്രവർത്തനം നടന്നത്. നാടിന്റെ സുരക്ഷ ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ ടീം റെസ്ക്യൂ ഫോഴ്സിന് വലിയ ജനപ്രശംസയാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.
അടിയന്തര സേവനങ്ങൾക്കും സഹായങ്ങൾക്കും ബന്ധപ്പെടുക:
📞 ഹെൽപ്പ് ലൈൻ: 9633800108





