പാലാ :പാലാ ടൗണിൽ പോൾസൺ ബേക്കറിക്ക് സമീപമുള്ള റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ സൈഡിലേക്കാണ് മരത്തിന്റെ ശിഖരം വീണത്. വലിയ അപകടസാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല.





