കോട്ടയം: പാർലമെൻറ് തിരഞ്ഞെടുപ്പിനു ശേഷം വിറളി പൂണ്ട യുഡിഎഫിനേയും നേതാക്കളെയും ആണ് കാണുന്നതെന്നും പോളിംഗ് ബൂത്തിൽ തങ്ങളുടെ വോട്ടർമാരെ എത്തിക്കാൻ പരാജയപ്പെട്ടതിന്റെ ജാളൃത മറക്കാനാണ് ശ്രമമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.
മത്സരിച്ച സ്ഥാനാർത്ഥിയുടെ പാർട്ടിക്ക് വോട്ടർമാരെ ബൂത്തിൽ എത്തിക്കാനുള്ള സംഘടനാ സംവിധാനമില്ലാതെ പോയതും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ അതൃപ്തിയും അണികൾ കൂട്ടത്തോടെ പാർട്ടി വിട്ടതും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ യോജിപ്പില്ലായ്മ യുമാണ് പോളിംഗ് ശതമാനം കുറയുവാൻ കാരണം.
യു.ഡി.എഫ് അവരുടെ സ്ഥാനാർത്ഥിയെ വഞ്ചിക്കുകയാണ് ഉണ്ടായിരിക്കുന്നതെന്ന് ലോപ്പസ് മാത്യു പറഞ്ഞു. നിരന്തര വ്യാജ പ്രസ്താവനകളിലൂടെ സംസ്ഥാന ഭരണ വിരുദ്ധ വികാരം ചില ബാഹ്യശക്തികളുടെ പിന്തുണയോടെ സൃഷ്ടിക്കാമെന്നുള്ള യുഡിഎഫ് നേതാക്കളുടെ വ്യാമോഹം ഇടതു മുന്നണി പ്രവർത്തകരുടെ ബോധവൽക്കരണം മൂലം വോട്ടർമാർ തിരിച്ചറിഞ്ഞു ഇത് മൂലം വിശ്വാസത നഷ്ടപ്പെട്ട യുഡിഎഫ് അനുഭാവികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നത് മണ്ഡലത്തിൽ ഉടനീളം പ്രകടമായിരുന്നു,
അടുത്ത തവണ എങ്കിലും കോൺഗ്രസ് മത്സരിക്കണമെന്ന് അഭിപ്രായമ ള്ളവരും പോളിo ഗിൽ നിന്നും വിട്ടുനിന്നു.
അതുകൊണ്ടാണ് പോളിംഗ് ശതമാനം ചിലയിടങ്ങളിൽ വളരെ കുറഞ്ഞത്. കലാശക്കൊട്ടിൽ യുഡിഎഫ് നേതാക്കൾ പങ്കെടുത്തിട്ടും പൊളിഞ്ഞ യുഡിഎഫിന്റെ കൊട്ടിക്കലാശം മറച്ചു പിടിക്കാനുള്ള ശ്രമമാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ നടത്തുന്നത്.
എം.എൽ.എയുടെ നേതൃത്വത്തിൽ പാലായിൽ നടത്തിയ യുഡിഎഫി ന്റെ കൊട്ടിക്കലാശം അമ്പേ പരാജയപ്പെട്ടു.75 പേർ മാത്രമാണ് പാലായിൽ പങ്കെടുത്തത് (അതിൻ്റെ വീഡിയോ സാക്ഷിയാണ്).
വൈക്കം ,ഏറ്റുമാനൂർ, കടുത്തുരുത്തി, പാലാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വൻ ലീഡ് നേടും.പുതുപ്പള്ളിയിൽ പോലും എൽ.ഡി.എഫ് വൻ മുന്നേറ്റമാണ് നടത്തിയത്.
പുതുപ്പള്ളിയിൽ യു.ഡി.എഫിന് ലഭിച്ച ലീഡ് മൂന്നിൽ ഒന്നായി കുറയും. കടുത്തുരുത്തിയിൽ എം.എൽ.എയ്ക്ക് എതിരായുള്ള ജനവിധി കൂടിയാവും ഉണ്ടാവുക. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിലയിരുത്തലിൽ വൻഭൂരിപക്ഷത്തിൽ തോമസ് ചാഴിയാടൻ വിജയിക്കുമെന്നും ലോപ്പസ് മാത്യു പറഞ്ഞു.