Crime

പ്രസവ ശേഷം ചോരക്കുഞ്ഞുങ്ങളെ മറിച്ചുവിൽക്കും; തീക്കോയിൽ നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി

നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി . തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന.

ഈ സംഘത്തിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

യുവതിയെ ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് എത്തിച്ച രണ്ടുപേരാണിവർ. സംഭവത്തിൽ സംഘത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *