Kanjirappally

കാഞ്ഞിരപ്പള്ളിയിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ മേരീക്വീൻസ് ആശുപത്രി ക്യാംപസിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി തൊണ്ണൂറു കിലോവാട്ട് ശക്തിയുള്ള അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ക്യാംപസിൽ പ്രവർത്തനം ആരംഭിച്ചു. ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐയുടെ അധ്യക്ഷതയിൽ ആശുപത്രി ക്യാംപസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭാസ മന്ത്രി റോജി എം ജോൺ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

മേരീക്വീൻസ് സിംഫണി റെസ്റ്റോറെന്റിനോട് ചേർന്നുള്ള കാർ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് സ്റ്റേഷനിൽ ഒരേ സമയം രണ്ടു വാഹനങ്ങൾക്ക് ചാർജിങ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐ പറഞ്ഞു. ആശുപത്രി സന്ദർശകർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം. ജെ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ വർഗീസ്, വൈസ് പ്രസിഡന്റ് ഡയസ്, വാർഡ് മെമ്പർ രേണുക സാബു, സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ വിദ്യാഭാസ കൗൺസിലർ ഫാ. ബാസ്റ്റിൻ മംഗലാത്ത് സി.എം.ഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. ടിസൺ കോച്ചേരിൽ സി.എം.ഐ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, വ്യാപാര രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *