കാഞ്ഞിരപ്പള്ളി :നിങ്ങളുടെ കുട്ടി ഇപ്പോഴും വായ് തുറന്നാണോ ഉറങ്ങുന്നത് ? കൂർക്കം വലിയുമുണ്ടോ? ഈ പ്രശ്നങ്ങൾ അഡിനോയിഡിന്റേത് ആവാം. കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ #ENT സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 15 വയസ്സ് വരെയുള്ള കൂട്ടികൾക്കായി അഡിനോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 ജൂലൈ 22, 23, 24 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്
സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ്-റേ സേവനങ്ങളും ലഭ്യമാകും.
കൂടാതെ എൻഡോസ്കോപ്പി, സർജറി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവുകളും
ലഭ്യമാകും.
അഡിനോയിഡ് ലക്ഷണങ്ങൾ:
വായ തുറന്ന് ശ്വസിക്കൽ, ഉറക്കത്തിൽ കൂർക്കം വലി, ചെവിയിലോ തൊണ്ടയിലോ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അണുബാധ, സ്ഥിരമായ മൂക്കടപ്പ്, ഉറക്കത്തിനിടയിലെ ശ്വാസതടസ്സം, അല്ലെങ്കിൽ ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് ക്യാമ്പ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281001025.





