General

വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

വെള്ളികുളം: ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വെള്ളികുളം പള്ളിയിൽ കൊടിയേറി.വികാരി ഫാ. സ്കറിയ വേകത്താനം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഒമ്പതു ദിവസത്തെ തിരുനാൾ നൊവേന കുർബാന ദേവാലയത്തിൽ ആരംഭിച്ചു.

ഇരുപത്തിയെട്ടാം തീയതി ചൊവ്വാഴ്ചവരെ എല്ലാ ദിവസവും രാവിലെ 6 .30 ന് പാട്ടു കുർബാന, നൊവേന നടത്തപ്പെടും. 26 ഞായറാഴ്ച പ്രധാന തിരുനാളായി ആഘോഷിക്കും. രാവിലെ 6 .15 ന് ജപമാല 6. 45 ന് പാട്ടുകുർബാന, സന്ദേശം ,നൊവേന, ലദീ ഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് ഇടവകയിലെ അൽഫോൻസാ നാമധാരികളുടെ സംഗമവും ആദരിക്കൽ ചടങ്ങും നടത്തപ്പെടുന്നതാണ്. വികാരി ഫാ.സ്‌കറിയ വേകത്താനം, ബേബി കരോട്ടുപുള്ളോലിൽ, ജോർജ് ഇരുവലിക്കുന്നേൽ, ചാർലി കൊല്ലി കൊളവിൽ, ബിജുമുതലകുഴിയിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *