ഈരാറ്റുപേട്ട : പത്തനംതിട്ടയിൽ ഇത്തവണ ഐസക്ക് എന്ന മുദ്രവാക്യത്തിന്റെ ആർപ്പ് വിളിയിൽ ഈരാറ്റുപേട്ടയെ ചെങ്കടലാക്കി എൽഡിഎഫ് കൊട്ടികലാശം. കണ്ടു നിന്നവരെയും പ്രവർത്തകരെയും ഒരേ പോലെ ആവേശത്തിലാക്കി.
മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കേന്ദ്രങ്ങളിലും കൊട്ടികലാശങ്ങൾ നടന്നു. ഓരോ പഞ്ചായത്തുകളിലും ഇരുചക്രം ഉൾപ്പടെ വിവിധ വാഹനങ്ങളുടെ റാലിയും നടത്തി. വൈകിട്ട് അഞ്ചരയോടെ വിവിധ പഞ്ചായത്തുകളിലെ വാഹനവും പ്രവർത്തകരും ഈരാറ്റുപേട്ടയിലെത്തിയത്തോടെ ഈരാറ്റുപേട്ട ചെങ്കടലായി മാറി.
എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കുര്യാക്കോസ് ജോസഫ്, രമേഷ് ബി വെട്ടിമറ്റം, അഡ്വ വി എൻ ശശിധരൻ,തോമസ് മാത്യു, മിഥുൻ ബാബു, കെ പി മധുകുമാർ, ടി എസ് സിജു, കെ ശശി, ടി മുരളി, റെജി ജേക്കബ്, ഐസക്ക് ഐസക്ക്, പി ആർ ഫൈസൽ, എം ജി ശേഖരൻ, ഇ കെ മുജീബ്, റഫീഖ് പട്ടരുപറമ്പിൽ, അക്ബർ നൗഷാദ്, ഷനീർ മഠത്തിൽ, മാഹീൻ തലപ്പള്ളി, സോജൻ ആലക്കുളം എന്നിവർ നേതൃത്വം നൽകി.
വീഡിയോ ചുവടെ: https://www.facebook.com/share/r/xfLB8n1Hof5DJPSa/?mibextid=oFDknk