വെള്ളികുളം :വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു. കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ്. ആഘോഷമായ പാട്ടു കുർബാന, സന്ദേശം, ലദീഞ്ഞ്, ഫാ .സ്കറിയ വേകത്താനം.
വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ, സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട്, സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ, സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത്,സിസ്റ്റർ ദിയാ മരിയ കുന്നേൽ എന്നിവർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു.
എല്ലാ സിസ്റ്റേഴ്സിന് ആശംസകൾ നേരുകയും മംഗള ഗാനം ആലപിക്കുകയും ചെയ്തു. തിരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.
ഷാജി ചൂണ്ടിയാനിപ്പുറത്ത്, ജയ്സൺ വാഴയിൽ, വർക്കിച്ചൻ മാന്നാത്ത്,ജെയ്സി ഇഞ്ചയിൽ ലിനി വെള്ളാപ്പാണിയിൽ,മാഗി വള്ളിയാംതടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





