അരുവിത്തുറ : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയും സംയുക്തമായി ഒരു വർഷത്തേക്ക് കേരള കൗമുദി, ദീപിക ദിനപത്രങ്ങൾ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മുസ്ലീം ഗേൾസ് എച്ച് എസ് എസ്, സെൻ്റ് മേരീസ് എൽ.പി സ്കൂൾ , ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
പദ്ധതി ഉദ്ഘാടനം ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി കൺവീനറും ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ ഗണിതശാസ്ത്ര വിഭാഗം മേധാവിയുമായ പ്രൊഫ. റോയ് തോമസ് നിർവഹിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി. ട്രെയിനർ മനോജ് ടി. ബെഞ്ചമിൻ ക്ലാസ് നയിച്ചു.
കേരള കൗമുദി സർകുലേഷൻ മാനേജർ ലെനിൻ, ലയൺസ് ബോർഡ് മെമ്പർമാരായ വി.എം മാത്യു വെള്ളാപാണിയിൽ, ജോജോ പ്ലാത്തോട്ടം, ദീപാമോൾ ജോർജ്, ജോസഫ് ചാക്കോ, കേരള കൗമുദി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





