General

വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ ഫുട്ബോൾ മാച്ചിൽ അർജൻ്റീന ഫ്രാൻസിനെ തോൽപ്പിച്ചു

വെള്ളികുളം: വെള്ളികുളം ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ വച്ച് സൺഡേസ്‌കൂൾ വിദ്യാർത്ഥികളുടെ ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തപ്പെട്ടു.

വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഫുട്ബോൾ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. ആവേശം നിറഞ്ഞ ഫുട്ബോൾ ടൂർണമെന്റിൽ അർജൻ്റീന ടീം ഫ്രാൻസിനെ തോൽപ്പിച്ച് ജേതാക്കളായി.

ഫിഫാ വേൾഡ് കപ്പിനോടനുബന്ധിച്ചു സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെൻ്റ് ആവേശത്തോടെയാണ് വിദ്യാർത്ഥികൾ വരവേറ്റത്.ലോകകപ്പ് കളിക്കാരുടെ വാശിയും വീറും വിദ്യാർത്ഥികളിൽ നിറഞ്ഞു നിന്നു.

ഗ്രൗണ്ടിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ഞു പോരാട്ടമാണ് കാഴ്ചവച്ചത്. മത്സര വീര്യത്തോടെ കളം നിറഞ്ഞു കളിച്ചപ്പോൾ 2-2 എന്ന് ഗോൾ വീതം നേടി ഇരു ടീമുകളും സമനിലയിലായി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത് ഇരു ടീമുകൾക്കും ആകാംക്ഷ ആയി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോൾ ലീഡിൽ അർജൻ്റീന ഫ്രാൻസിനെ തോൽപ്പിച്ചു. മത്സര വിജയികളായവർക്ക് വികാരി ഫാ.സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു.

ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ, സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത് സി.എം.സി, സ്റ്റെഫി ജോസ് മൈലാടൂർ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, റ്റോബിൻ സ് കൊച്ചുപുരയ്ക്കൽ, ജോസഫ് കടപ്ലാക്കൽ,ആൽബിൻ സാജൻ പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *