kozhuvanal

കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ചാമ്പ്യൻമാർ

കൊഴുവനാൽ: കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ ഇന്ന് നടന്ന ലോകകപ്പ് ഫുട്ബോൾ സ്വപ്ന ഫൈനലിൽ ഫ്രാൻസിനെ ഒരു ഗോളിന് തകർത്ത് അർജന്റീന ചാമ്പ്യൻമാരായി. രണ്ടാം പകുതിയിൽ അഭിജിത് അനിലാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്.

ലോകകപ്പ് ഫുട്ബോളിന്റെ അതേ രീതിയിലാണ് മത്സരം അരങ്ങേറിയത്. ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനം മുഴങ്ങിയ കളിക്കളത്തിൽ കളിയുടെ ആവേശം ഒട്ടും ചോരാതെയാണ് മത്സരം നടത്തിയത്. സ്കൂൾ ഹെഡ് മാസ്റ്റർ സോണി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബിബിൻ മാത്യു കളി നിയന്ത്രിച്ചു.

പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ് , ഷാലറ്റ് കെ അഗസ്റ്റിൻ, ജസ്റ്റിൻ എബ്രാഹം, സിസ്റ്റർ ജൂബി തോമസ്, റിയ സെബാസ്റ്റ്യൻ, സുബി തോമസ്, ടോം സക്കറിയാസ് , വിദ്യാർഥികളായ അദ്വൈത് രാജേഷ്, അജിത് അനിൽ, ദേവൻ എസ് , ദേവാനന്ദ് അനീഷ്, ആകാശ് സാജൻ, ഷോൺ എസ്. തോമസ്, സിദ്ധാർഥ് സുരേഷ്, ബിനിൽ ജോർജ് ,ജസ് വിൻ ജോമോൻ , അദ്വൈത് എം നായർ , കാർത്തിക് എ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *