കൂട്ടിക്കൽ :എഴുത്തുകാരിയും ദേശീയ അധ്യാപക അവാർഡ് ജേതാവും ഹംസാ ബീവി ടീച്ചർ രചിച്ച മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ ചരിത്രം രേഖപ്പെടുത്തുന്നകഥ പറയുന്ന കൂട്ടിക്കൽ, ഒരു നാടിന്റെ ഇന്നലെകൾ എന്ന പുസ്തകത്തിന്റെ കവർപ്രകാശനം നാളെ.
ജൂലൈ 15ന് (ബുധൻ) 10.മണിക്ക് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു എന്നിവർ മുണ്ടക്കയം അർമാണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ സംയുക്തമായി നിർവഹിക്കും.





