നരിയങ്ങാനം: നരിയങ്ങാനം സെന്റ് മേരി മഗ്ദെല്ലൻസ് യുപി സ്കൂളിൽ Spoken English & Grammer ക്ലാസുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു.
XYLEM എന്ന പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് സേവനപരിചയമുള്ള മിസ്സ്. ലക്ഷ്മി ബാബു M. A, B. Ed. ക്ലാസുകൾ നയിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു.
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുക, ആത്മവിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. അവധി ദിവസങ്ങളിച്ചാണ് ക്ലാസ് നടത്തപ്പെടുത്തത്.





