പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പനയ്ക്കപ്പാലത്ത് വച്ച് ബൈക്ക് ഇടിച്ചു തെറിച്ചു വീണുണ്ടായ അപകടത്തിൽ മൂന്നിലവ് സ്വദേശി ലിബിൻ മാത്യുവിന് ( 34 ) പരുക്കേറ്റു.
തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് ചേർത്തല സ്വദേശി എം എ. ക്രിസ്റ്റിക്ക് ( 34) പരുക്കേറ്റു. ആലപ്പുഴ തുറവൂരിൽ വച്ചായിരുന്നു അപകടം.




