Erattupetta

ഇന്ധന വില വില കുറവ് ആവശ്യപ്പെട്ട് എസ്.ഡി.റ്റി.യു. പ്രതിഷേധമാർച്ച് നടത്തി

ഈരാറ്റുപേട്ട: ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി ഡീസൽ – പെട്രോൾ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, കേന്ദ്ര സർക്കാറിൻ്റ് തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു ) ഈ രാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ എന്ന അരുവിത്തുറ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

തുടർന്ന് പോസ്റ്റാഫിസിന് മുന്നിൽ നടന്ന ധർണ്ണ യൂണിയൻ ജില്ലാ പ്രസിഡൻൻ്റ് അയ്യൂബ് ഖാൻ കാസിം ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അജിനാസ് പുളിക്കീൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി അനീസ് ഓപ്റ്റിമ, എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, അബ്ദുൽ ലത്തീഫ് കാരയ്ക്കാട്, ഉനൈസ് തേവരുപാറ ‘എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *