ഈരാറ്റുപേട്ട: ഇന്ത്യാ മുന്നണി ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് അധികാരത്തിലെ ത്തുമെന്ന് മുസ്ലിംലീഗ് ദേശീ യ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി .എഫ് സ്ഥാനാർത്ഥി ആൻ്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യു.ഡി.എഫ് 20 സീറ്റും നേടും. മോദി സർക്കാർ രാജ്യത്ത് വർഗീയത വളർത്തി വിഭജന രാഷ്ട്രീയമാണ് പരീക്ഷിക്കുന്നത്. മതേതര, ജനാധിപത്യ മൂല്യങ്ങൾ അപ്പാടെ ഇല്ലാതാക്കി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന് പറഞ്ഞ മോദി അഴിമതി യിൽ മുങ്ങി നിൽക്കുന്നതാണ് രാജ്യംകാണുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥത മൂലം അവ ശ്യസാധനങ്ങളുടെ വില വർ ധിച്ചു. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും വി ല വർധിപ്പിച്ച് ജനങ്ങളെ കൊ ള്ളയടിക്കുകയാണ്. ഇടതുഭര ണം ജനവിരുദ്ധ ഭരണമായി മാറി. ഇതിന് മാറ്റം ഉണ്ടാക്കാൻ ജനങ്ങൾ തീരുമാനിച്ചുറപ്പിച്ച തായും ഖാദർ മൊയ്തീൻ പറ
ഞ്ഞു.
പൂഞ്ഞാർ നിയോജകമ ണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.എച്ച് നൗഷാദ് അധ്യ ക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബ ഡായിൽ, ജനറൽ സെക്രട്ടറി റ ഫീഖ് മണിമല, ട്രഷറർ ഹാജി കെ മുഹമ്മദ് അഷ്റഫ്, നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ , അ ഡ്വ.മുഹമ്മദ് ഇല്യാസ്, അഡ്വ. വി.പി നാസർ , കെ.എ മുഹമ്മദ് ഹാഷിം, കെ.എ മാഹിൻ ,വി എം സി റാജ് ,അബ്സാർ മുരിക്കോലി, റാസി ചെറിയ വല്ലം , അമീൻ പിട്ടയിൽ പ്രസംഗിച്ചു