Kottayam

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി കോട്ടയം സ്വദേശി മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.

കോട്ടയം സ്വദേശിനിയാണ് സ്നേഹ. ഹോസ്റ്റലിലെ നാലാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. ഗുരുതര പരുക്കേറ്റ സ്നേഹയെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സ്നേഹയുടെ മാതാപിതാക്കളെ കോളജ് അധികൃതർ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *