General

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേരളത്തിന്റെ നിലപാട് പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ ഉന്നയിക്കും: മോന്‍സ് ജോസഫ്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ നിലപാട് നാളെ പാർലമെൻ്റ് സ്റ്റാൻഡിങ് കമ്മറ്റിയിൽ ആവർത്തിക്കും. പുതിയ ഡാം എന്നത് തന്നെയാണ് നിലപാട്. ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവുമാണ് ലക്ഷ്യം.

ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥ തല ചർച്ചയിൽ ശുഭ പ്രതീക്ഷയുണ്ട്. പുതിയ ഡാം വിഷയത്തിൽ തമിഴ്നാട് അവരുടെ നിലപാട് പറഞ്ഞു. നമ്മളും നമ്മുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അവർ നിലപാട് കടുപ്പിച്ചതായി തോന്നുന്നില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *