General

ജിവിഎച്ച്എസ്എസ് മുരിക്കുംവയലിൽ “സ്പോർട്സ് ആണ് ലഹരി, ഫുട്ബോൾ ആണ് ലഹരി” പരിപാടി സംഘടിപ്പിച്ചു

കേരള സർക്കാർ നടപ്പാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജിവിഎച്ച്എസ്എസ് മുരിക്കുംവയലിൽ “സ്പോർട്സ് ആണ് ലഹരി, ഫുട്ബോൾ ആണ് ലഹരി” എന്ന സന്ദേശമുയർത്തി ഫുട്ബോൾ കിക്ക് ഓഫ് പരിപാടി സംഘടിപ്പിച്ചു. പരിപാടി പി.ടി.എ പ്രസിഡന്റ് രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ രാജേഷ് മലയിൽ പറഞ്ഞു: “ഇന്നത്തെ സമൂഹത്തിൽ യുവജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലഹരി വിപത്താണ്. ലഹരി മനുഷ്യന്റെ ആരോഗ്യവും കുടുംബബന്ധങ്ങളും ഭാവിയും തകർക്കുന്നു. എന്നാൽ കായികരംഗം കുട്ടികളുടെയും യുവാക്കളുടെയും ജീവിതത്തെ ശാസ്ത്രീയവും ആരോഗ്യകരവുമായി മുന്നോട്ട് നയിക്കുന്ന മികച്ച വഴിയാണ്.

ഫുട്ബോൾ പോലുള്ള കൂട്ടായ്മയുടെ കളികൾ ശരീരത്തിനും മനസിനും ശക്തി നൽകുന്നതോടൊപ്പം തെറ്റായ പ്രവണതകളിൽ നിന്ന് അകറ്റി നിർത്താനും സഹായിക്കും. നമ്മുടെ കുട്ടികൾ ലഹരിയിലേക്ക് അല്ല, കളിസ്ഥലങ്ങളിലേക്കാണ് ഓടിച്ചെല്ലേണ്ടത്. അതിനായി രക്ഷിതാക്കളും അധ്യാപകരും കൈകോർക്കണം.”

പരിപാടിയിൽ എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി.ബി, ഹെഡ്മിസ്ട്രസ് ജീന ടീച്ചർ, അധ്യാപകരായ റഫീഖ് പി.എ, സുധീഷ് കെ.എം എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *