തിടനാട്: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി പിതൃവേദി തിടനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാല്പതിലധികം തവണ രക്തം ദാനം ചെയ്ത ഷാന്റി കൂട്ടിയാനിയിൽ, അനിൽ കാലായിൽ എന്നിവരെ ആദരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് പിതൃവേദി പുറത്തിറക്കിയ രക്തദാതാക്കളുടെ ഡയറക്ടറി തിടനാട് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ് പ്രകാശനം ചെയ്തു.
വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, അസി. വികാരി ഫാ. പോൾ ഇരട്ടമാക്കിൽ, പ്രസിഡന്റ് സിബി ഒട്ടലാങ്കൽ, സെക്രട്ടറി സിറിൾ പുന്നക്കൽ, ട്രഷറർ പയസ് വടക്കേമുറി എന്നിവർ പ്രസംഗിച്ചു.അപൂർവ രക്തഗ്രൂപ്പുകൾ ഉൾപ്പെടെ മുന്നൂറിലധികം ദാതാക്കളുടെ പേരും ഫോൺ നമ്പരും അടങ്ങിയ ഡയറക്ടറിയാണ് പ്രകാശനം ചെയ്തത്.





