Pala

ഡി​ജോ കാ​പ്പ​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​തൃ​ക: സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

പാ​ലാ: പൊ​തു​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലും സ​ത്യ​സ​ന്ധ​മാ​യ സാം​സ്‌​കാ​രി​ക​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും വി​ശ്വ​സി​ച്ച് സ​മൂ​ഹ ന​ന്മ​ക്കാ​യി യ​ത്നി​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ഡി​ജോ കാ​പ്പ​നെ​ന്നും നി​ര്‍​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ല്‍ ഉ​ചി​ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​വാ​ന്‍ പ്രാ​പ്ത​നാ​യ ഒ​രാ​ളു​ടെ ന​ഷ്ട​മാ​ണ് ഡി​ജോ​യു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. പാ​ലാ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​ജോ കാ​പ്പ​ന്‍ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ കി​സ്‌​കോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് എം​പി, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *