Kottayam

കാട്ടാന ആക്രമണത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന രക്ഷനെ ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ ഹരിയും, കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാലും സന്ദർശിച്ചു

കോട്ടയം :ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചിക്ത്സയിൽ കഴിയുന്ന രക്ഷനെ ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ ഹരിയും, കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാലും സന്ദർശിച്ചു.

വന്യജീവി ആക്രമ ണങ്ങൾക്ക് പരിഹാരം കാണുമെന്ന് പറയുന്നതല്ലാതെ ഇത്രയധികം ആക്രമണങ്ങൾ ഉണ്ടായിട്ടും മരണങ്ങൾ സംഭവിച്ചിട്ടും പ്രഖ്യാപനങ്ങൾ ഉണ്ടാവുന്ന തല്ലാതെ പരിഹാരം ഉണ്ടാവുന്നില്ലെന്ന് മേഖല പ്രസിഡൻ്റ് എൻ ഹരി ആരോപിച്ചു.

കേന്ദ്രസർക്കാർ നൽകുന്ന ഫണ്ട് പ്രയോജനപ്പെടുത്തി കൊണ്ട് വന്യജീവികൾ കാട് വിട്ട്് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളാണ് സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *