പാലാ:കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവ് സ്വദേശി സാം ജോസഫിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം.
കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളായ ആർ.രഘു ( 54) ഭാര്യ എൽ.മിനി( 50), മകൾ ഇളവയനി രഘു( 18) എന്നിവർക്കാണ് പരുക്കേറ്റത്.
11 മണിയോടെ കൊടുങ്ങൂർ – മണിമല റൂട്ടിൽ ചാമംപതാൽ ഭാഗത്തു വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.





