General

ലിംഗ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസ്സുകളില്‍ സൗജന്യ യാത്ര സൗകര്യം ഉറപ്പാക്കണം : ജോസ് കെ മാണി

2026 ജൂണ്‍ മാസം 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഈ യാത്ര സൗജന്യം പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയും, കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്വാഭാവികമായും ലഭിക്കും. എന്നാല്‍ അവരോടൊപ്പം പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഈ സൗജന്യം ലഭിക്കുകയില്ല എന്നത് തികച്ചും വിവേചനപരമായ ഒരു വസ്തുതയാണ്.

ഉച്ചഭക്ഷണത്തിലും പാഠപുസ്തക ലഭ്യതയിലുമടക്കം സ്‌കൂളുകളില്‍ യാതൊരു വേര്‍തിരിവുമില്ല.യാത്ര സൗകര്യത്തിന്റെ കാര്യത്തില്‍ മാത്രം ഈ വിവേചനം നിലനിര്‍ത്തുന്നത് ശരിയായ നടപടിയല്ല. ആയതിനാല്‍ ലിംഗ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബസ്സുകളില്‍ സൗജന്യ യാത്ര സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *