Poonjar

“നമുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ” സന്ദേശവുമായി ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ പഠനോപകരണ വിതരണം

പൂഞ്ഞാർ: “നമുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പുതിയ അധ്യയന വർഷത്തിന് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ മേഖലയോടുള്ള സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.

മേഖലതല ഉദ്ഘാടനം പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ സി.പി.ഐ(എം) പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു നിർവഹിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സാമൂഹിക സംഘടനകളുടെ പിന്തുണ അനിവാര്യമാണെന്നും വിദ്യാഭ്യാസ രംഗത്തെ ഇത്തരം ഇടപെടലുകൾ സമൂഹത്തിന് മാതൃകയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂൾ കടലാടിമറ്റത്ത് നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ ബാബു ഉദ്ഘാടനം ചെയ്തു. സി.എം.എസ് യു.പി സ്കൂൾ ഇടമലയിൽ നടന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രമോദ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ഗവ. കൈപ്പള്ളി സ്കൂളിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി ജിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം സുജിത് പി.സി, മേഖല കമ്മിറ്റി അംഗങ്ങളായ രാജീവ് ഇ.എസ്, ജിഷ്ണു, അമൽ എന്നിവർ ഉൾപ്പെടെ പ്രവർത്തകരും നാട്ടുകാരും പരിപാടികളിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തതിലൂടെ പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം കൂടുതൽ സന്തോഷകരവും ആത്മവിശ്വാസം പകരുന്നതുമായ അനുഭവമാക്കാൻ പരിപാടി സഹായകമായി.

വിദ്യാഭ്യാസ മേഖലയിലെ ഇത്തരം സാമൂഹിക ഇടപെടലുകൾ തുടർന്നും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു. പഠനോപകരണ വിതരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാ സന്മനസുകൾക്കും ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *