വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ 2026 വർഷത്തെ സർട്ടിഫിക്കറ്റ് വിതരണം മെയ് 31ന് രാവിലെ 10 മണിക്ക് വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ വാർഡ് കൗൺസിലർ സിന്ധു സജീവ് സ്വാഗതം ആശംസിച്ചു.
നഗരസഭ ചേർമാൻ അബ്ദുൾസലാം റാവുത്തരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈക്കം MLA ശ്രീ കെ ബിനിമോൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചേർമാൻ ഡി രഞ്ജിത്ത്കുമാർ അക്കാദമിയിൽ നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
കുട്ടികളെ മികച്ച രീതിയിലുള്ള പരിശീലനം നൽകി നീന്തലിന് പ്രാപ്തനാക്കിയ പരിശീലകൻ CT കൊച്ചുമോന് MLA ഉപഹാരംനൽകി ആദരിച്ചു. Celastia പ്രൊഡക്ഷൻ ഡയറക്ടർ ശ്രീമതി അമ്പിളി വിനോദ് വിശിഷ്ടഅതിഥിയായിരുന്നു.
അക്കാദമിക്ക് വേണ്ടി പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അക്കാദമിയിലെ SSLC, Plus Two വിന് മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു. നീന്തലിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സ്മാർട്ട് വാച്ചുകൾ സമ്മാനമായി നൽകി. വേമ്പനാട് സ്വിമ്മിംഗ് അക്കാദമി അംഗം ശ്രീമതി രാഖി ആർ ചടങ്ങിന് നേതൃത്വം നൽകി.
ഇന്ത്യൻ യൂത്ത് സ്പോർട്സ് അസോസിയേഷൻ ജൂഡോ കേരള സ്ഥാപകൻ ശ്രീ ലാലൻ വർഗീസ്,ട്രഷറർ ശ്രീ ബാബു കെ പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.TV പുരം പെരുമശ്ശേരി അംഗണവാടിയിലേക്കും, മൂത്തേടത്തുകാവ് സ്കൂളിലേക്കുമുള്ള കുട്ടികൾക്കായുള്ള സ്കൂൾ ബാഗുകൾ വേദിയിൽ കൈമാറി.





