General

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നേരത്തെ 3,085.00 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ടി വരുന്നതെങ്കില്‍ ഇപ്പോള്‍ 3131 രൂപയാക്കി.

എ​ല്ലാ മാ​സ​വും ഒ​ന്നാം തി​യ​തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പാ​ച​ക​വാ​ത​ക വി​ല പു​ന​ർ​നി​ശ്ച​യി​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​ത്. കൂ​ടാ​തെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ ക്രൂ​ഡ് വി​ല വ​ർ​ധ​ന​യും ഹോ​ർ​മൂ​സ് പ്ര​ശ്ന​ങ്ങ​ളും വി​ല വ​ർ​ധ​ന​വി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന്റെ വില അടിക്കടി വര്‍ധിക്കുന്നത് കാറ്ററിംഗ്, ഹോട്ടല്‍ മേഖലയെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഭക്ഷണത്തിന്റെ വില വീണ്ടും കൂട്ടേണ്ട സാഹചര്യത്തിലാണെന്നാണ് ഹോട്ടല്‍ മേഖലയിലുള്ളവര്‍ പറയുന്നത്. രാജ്യത്താകെ വാണിജ്യ സിലിണ്ടര്‍ വില കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *