General

ലഹരി വിരുദ്ധ സന്ദേശം പകർന്ന് റൺഅപ്

പാമ്പാടി എക്‌സൈസ് ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ (വ്യാഴം) ലഹരി വിരുദ്ധ റൺഅപ് (മിനി മാരത്തൺ) സംഘടിപ്പിച്ചു. ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

നെടുംകുഴി ആർ.ഐ.ടി ജംഗ്ഷന് മുന്നിൽ ചാണ്ടി ഉമ്മൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിജു കെ. ഐസക്, വിമുക്തി എ.ഇ . സി . എം.കെ. പ്രസാദ്. കോട്ടയം സി.ഐ. കെ.ആർ കൃഷ്ണകുമാർ. വിമുക്തി കോർഡിനേറ്റർ കെ.എസ്. അനീഷ എന്നിവർ പങ്കെടുത്തു. 130 പേർ പങ്കെടുത്ത റൺഅപ്പ് മൂന്നര കിലോമീറ്റർ പിന്നിട്ട് പാമ്പാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *