പാലാ : സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.അയർക്കുന്നം സ്വദേശി ബെന്നി സെബാസ്റ്യൻ ( 55) ഭാര്യ ലിജി ബെന്നി ( 50) കെഴുവംകുളം സ്വദേശികളായ അഖിൽ കൃഷ്ണ ( 13 ) മാതാവ് ശ്രീവിദ്യ ( 44 ) എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് വൈകിട്ട് അഞ്ചരയോടെ പാലാ – കോട്ടയം റൂട്ടിൽ അയർക്കുന്നം കൊങ്ങാണ്ടൂരിന് സമീപമായിരുനു അപകടം. ബൈക്കും കാറും കൂട്ടിയിടിച്ചു വെള്ളില പ്പള്ളി സ്വദേശി അശ്വിൻ കുമാറിനു (20) പരുക്കേറ്റു. വൈകിട്ട് വെള്ളിലാപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.





