General

ഡെ​ങ്കി​പ്പ​നി;പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങള്‍ ശ​ക്ത​മാ​ക്കി ക​ട​നാ​ട് പഞ്ചായത്ത്

ക​ട​നാ​ട്: പ​ഞ്ചാ​യ​ത്തി​ലെ വ​ല്യാ​ത്ത്, കാ​വും​ക​ണ്ടം വാ​ര്‍​ഡു​ക​ളി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ​തായി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി സ​ണ്ണി അ​റി​യി​ച്ചു.

പ​നി റി​പ്പോ​ര്‍​ട്ടു ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ല്‍ ഫോ​ഗിം​ഗ് ന​ട​ത്തി. വീ​ടു​ക​ളി​ലെ​ത്തി ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. പ​നി, ക്ഷീ​ണം ഉ​ള്ള​വ​ര്‍ സ​മീ​പ​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ നി​ര്‍​ദേ​ശം വീ​ടു​ക​ളി​ലെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി​ത്താ​ര സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​മ​രു​ന്ന് (ഹോ​മി​യോ) വി​ത​ര​ണം ന​ട​ന്നു​വ​രു​ന്നു.

കോട്ടയം ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ള്ള​ത് ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ്. 23 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 14 പേ​ര്‍​ക്കും ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴു​പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *