Erattupetta

ആവേശമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട : ഇന്ത്യ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ താക്കിതുമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്.

പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം യുവതി യുവാക്കൾ പങ്കെടുത്തു.

യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ്‌ അഡ്വ.അബേഷ് അലോഷിയസ് ആദ്യക്ഷനായി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ, എ ഐ വൈ എഫ് ദേശിയ കൗൺസിൽ അംഗം ആർ ജയൻ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി മിഥുലാജ് മുഹമ്മദ്, എൽ ഡി വൈ എഫ് നേതാക്കളായ മിഥുൻ ബാബു, കെ ആർ അമീർഖാൻ, ഇ എ സവാദ്, അഡ്വ.അക്ഷയ് ഹരി, ഷമ്മസ് ലത്തീഫ്, ആർ രതീഷ്, ബാബു ജോസഫ്, റജീനസജി , ജെവൽ സെബാസ്റ്റ്യൻ, നോബി ഡോമനിക്ക്, അജേഷ് കുമാർ എന്നിവർ സംസാരിച്ചു.

സിപിഐഎം മുതിർന്ന നേതാക്കളായ കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രമ മോഹൻ, കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *