യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യ നടപടി ആന്റി നാര്‍കോട്ടിക് കോര്‍പ്പറേഷന്‍ രൂപീകരിക്കലായിരിക്കണമെന്നും അത്രയധികം മാരക ലഹരി സമൂഹത്തെ ബാധിച്ചു കഴിഞ്ഞെന്നും കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
കൊലപാതക ഭീകരത വീടുകളിലേയ്‌ക്കെത്തിരിയിരിക്കുന്നു. മകന്‍ അമ്മയെ കഴുത്തില്‍ കത്തി കുത്തിയിറക്കി കൊല്ലുകയും അച്ഛനെ കൊല്ലാന്‍ പറ്റിയില്ലെന്ന് പറയുകയും ചെയ്യുന്നു. സഹോദരന്‍ സഹോദരനെയും അമ്മയേയും മാരക ലഹരിയുടെ അടിമത്വത്തില്‍ കൊന്നു കുഴിച്ചുമൂടുന്നു. ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് 2016-ല്‍ രൂപീകരിക്കപ്പെട്ട ‘വിമുക്തിമിഷന്‍’ നോക്കുകുത്തിയായിരുന്ന് കോടികള്‍ പൊടിക്കുന്നു.
ലഹരി കൊടുക്കുന്നവര്‍തന്നെ ബോധവല്‍ക്കരണത്തിന് ഇറങ്ങുന്ന വിരോധാഭാസം ഇനി വേണ്ട. ബോധവല്‍ക്കരണവും, ചികിത്സയും, അനധികൃത കടത്ത് തടയലും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും എടുത്തുമാറ്റണം. വിമുക്തി മിഷന്‍ പിരിച്ചുവിട്ട് സര്‍വ്വസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ക്യാബിനറ്റ് റാങ്ക് നല്‍കി ആന്റി നാര്‍കോട്ടിക് കോര്‍പ്പറേഷന്‍ രൂപീകരിക്കരിച്ച് സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ലഹരി വിമുക്തമാക്കണം.
സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ 2016-ല്‍ വിമുക്തി മിഷന്‍ രൂപീകരിച്ചതിന് ശേഷം 1111 ബാറുകള്‍ സംസ്ഥാനത്തുണ്ടായി. ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാനൂറടുത്തു. മദ്യത്തിന്റെ കുറവാണ് മാരക ലഹരിവസ്തുക്കളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് മാരക ലഹരിയുടെ കുത്തൊഴുക്കിനെക്കുറിച്ച് മൗനമാണ്.
സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കഠിനാധ്വാനം ചെയ്തവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരട്ടെ. ലഹരിക്കെതിരെയുള്ള നിലപാടില്‍ യു.ഡി.എഫ്. സര്‍ക്കാരില്‍ വിശ്വാസമാണ്





